Site icon onlinekeralanews.com

‘ഞങ്ങളുടെ വിഷയം പിണറായി വിജയൻ; വീട് യുദ്ധക്കളമാക്കിയാൽ നോക്കി നിൽക്കില്ല’: ഇ.ഡിക്കെതിരായ സമരത്തില്‍ ബിനോയ് വിശ്വം


തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ.ഡിക്കെതിരായ സമരത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ സമരം ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.‘‘എല്‍ഡിഎഫ് നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ വീട് എട്ടുമണിക്കൂര്‍ നേരം ഇ.ഡി. ഉപരോധിച്ചു. അതുകൊണ്ടായിരുന്നു സമരം. സിഎംആര്‍എല്‍-എക്‌സാലോജിക് എന്നിവ രണ്ട് കമ്പനികളാണ്. അവര്‍ തമ്മിലുള്ള ഉടമ്പടികളോ ധാരണയോ ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിഷയം എല്‍ഡിഎഫ് ആണ്, പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ ഇ.ഡി അനാവശ്യമായി കയറി ഒരു ചീത്ത പ്രതീതി ഉണ്ടാക്കാന്‍ ശ്രമിച്ചു. അനവധി മണിക്കൂര്‍ ചിലവിട്ട് അവിടം യുദ്ധക്കളമാക്കി മാറ്റിയാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കില്ല. അതിനർഥം ഏതെങ്കിലും കമ്പനികളുടെ ബിസിനസ് ഏര്‍പ്പാടുകളില്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.


Source link
Exit mobile version