Site icon onlinekeralanews.com

സിപിഎമ്മും സിപിഐയും അടിച്ചു പിരിയുമോ?, പ്രതിപക്ഷ ഉപനേതൃപദവിയിൽ നയം വ്യക്തമാക്കി ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലി എൽ.ഡി.എഫിലെ പ്രധാന ഘടകക്ഷികളായ സി.പി.എമ്മും സി,​പി.ഐയും തമ്മിൽ തർക്കം രൂക്ഷമായിരിക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തീർച്ചയായും കിട്ടുമെന്ന് ബിനോയ് വിശ്വം പഫറഞ്ഞു. കൗമുദി ടിവിയിവെ സ്ട്രെയ്റ്റ് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ആദ്യമായി ആവശ്യം ഉന്നയിച്ചതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വിഷയം പരസ്പരം ചർച്ച ചെയ്യാമെന്നും എൽ.ഡി.എഫിൽ ഉന്നയിക്കേണ്ട എന്നുമായിരുന്നു അവർ അന്ന് പറഞ്ഞത്.

പ്രതിപക്ഷ ഉപനേതൃ പദവിയിൽ പിടിവാശിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പ​ദ​വി​യു​ടെ​ ​വ​ലി​പ്പം​ ​സി.​പി.​ഐ​യെ​ ​ആ​ക​ർ​ഷി​ച്ചി​ട്ടി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വി​ ​പു​ല്ലു​പോ​ലെ​ ​വ​ലി​ച്ചെ​റി​ഞ്ഞ​ ​പാ​ർ​ട്ടി​യാ​ണ് സി.പി.ഐ. ച​രി​ത്രം​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​പോ​യി​ന്റി​ൽ​ ​ത​റ​ച്ചു​നി​ൽ​ക്കി​ല്ല.​രാ​ഷ്ട്രീ​യ​ ​ഒ​രു​മ​യ്ക്കു​വേ​ണ്ടി​ ​തീ​രു​മാ​നം​ ​എ​ടു​ക്കേ​ണ്ടി​വ​ന്നാ​ൽ​ ​എ​ടു​ക്ക​ണം.​ ​അ​വി​ടെ​ ​കീ​ഴ്‌​വ​ഴ​ക്കം​ ​പ​റ​യാ​ൻ​ ​പാ​ടി​ല്ല.​ ​കീ​ഴ്‌​വ​ഴ​ക്ക​വും​ ​നി​ല​പാ​ടും​ ​മാ​റേ​ണ്ടി​വ​ന്നാ​ൽ​ ​മാ​റു​ക​ത​ന്നെ​ ​വേ​ണം. പ്രശ്നത്തിൽ സി.പി.എമ്മും സി.പി.ഐയും ഒരിക്കലും അടിച്ചു പിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ പരാജയത്തെ കുറിച്ചും ബിനോയ് വിശ്വം മനസുതുറന്നു. തോൽവിയിൽ ദുഃഖവും അമ്പരപ്പും ഉണ്ട്. ഇപ്പോൾഅമ്പരപ്പ് മാറി ദുഃഖം മാത്രമായി. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം പഠിക്കണം. തി​രു​ത്താ​തെ,​ ​പാ​ഠം​ ​പ​ഠി​ക്കാ​തെ​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ത​ക​ർ​ച്ച​യാ​യി​രി​ക്കും.​ ​അ​ങ്ങ​നെ​ ​സി.​പി.​എം​ ​ത​ക​രാ​ൻ​ ​പാ​ടി​ല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. .


Source link
NEWS
Exit mobile version