മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ – പ്രധാന വാർത്തകൾ

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. നിർണായക കോടതിവിധി പുറത്തു വന്നതോടെ അടുത്ത ഘട്ട നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിലുള്ള ഇ.ഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസി യോഗം ചേരും. പുതിയ പാർട്ടി തുടങ്ങുമെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിര്‍ണായക വിധി. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നിർണായക കോടതിവിധി പുറത്തു വന്നതോടെ അടുത്ത ഘട്ട നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിലുള്ള ഇ.ഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസി യോഗം ചേരും.രാജസ്ഥാനിൽ എബോള ഭീതി. യുഗാണ്ടയിൽനിന്നെത്തിയ 19കാരി യുവതിക്ക് എബോള വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ വിനോദസഞ്ചാരിയായി ജയ്പൂരിൽ എത്തിയ യുവതിയെയാണു സംസ്ഥാന ആരോഗ്യവകുപ്പിലെ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ നടത്തിയ സ്‌ക്രീനിങ്ങിനിടെ സംശയാസ്പദ കേസായി കണ്ടെത്തിയത്.
Source link
