പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യയ്ക്ക് 7.7% ജിഡിപിക്കുതിപ്പ്; 4-ാം പാദത്തിലും മുന്നേറ്റം, ചൈനയും യുഎസും ബഹുദൂരം പിന്നിൽ

പ്രവചനങ്ങളെ കടത്തിവെട്ടി കഴിഞ്ഞ സാമ്പത്തിക വർഷവും ഇന്ത്യയ്ക്ക് ജിഡിപി മുന്നേറ്റം. 2022-23 അടിസ്ഥാന വർഷമാക്കിയശേഷമുള്ള ആദ്യ ജിഡിപിക്കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ടത്. ഇതുപ്രകാരം കഴിഞ്ഞവർഷത്തെ (2025-26) മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 7.7 ശതമാനമാണ്. 2024-25ൽ 7.1 ശതമാനമായിരുന്നു. കേന്ദ്രവും റിസർവ് ബാങ്കും പ്രതീക്ഷിച്ച 7.6 ശതമാനമെന്ന അനുമാനത്തെ മറികടക്കാനും കഴിഞ്ഞവർഷം കഴിഞ്ഞു. 2023-24ൽ വളർച്ചനിരക്ക് 7.2% ആയിരുന്നു. ∙ മുൻവർഷത്തെ 299.89 ലക്ഷം കോടി രൂപയിൽ നിന്ന് 323.12 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞവർഷം ഇന്ത്യയുടെ ജിഡിപിമൂല്യം മെച്ചപ്പെട്ടത്; ഇതാണ് 7.7% വളർച്ച. ∙ ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി. അതായത്, സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.തളർന്ന് കൃഷി, ഖനനംധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ച 10ൽ നിന്ന് 10.4 ശതമാനമായി മെച്ചപ്പെട്ടു. അതേസമയം പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റഎ വളർച്ചനിരക്ക് 5 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നു.
Source link
