ആറ്റിങ്ങൽ നഗരസഭയുടെ ഹരിതകർമ്മ സേന അജൈവ മാലിന്യ സംഭരണ പരിപാലന കേന്ദ്രത്തിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യയാത്ര. ഇതിന് മുമ്പും പല പ്രാവശ്യം വാവാ സുരേഷ് ഇവിടെ നിന്നും പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ചാക്കുകളിൽ കുപ്പികൾ നിറച്ചുവച്ചിരിക്കുന്നത് മാറ്റുന്നതിനിടയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. ഇവർ കണ്ടതിനാൽ വലിയൊരു അപകടം ഒഴിവായി.
സ്ഥലത്തെത്തിയ വാവാ സുരേഷും ഹരിതകർമ്മ സേനയിലെ അംഗങ്ങളും ചാക്കുകൾ മാറ്റിത്തുടങ്ങി. ഇടയ്ക്ക് പുറത്തേക്ക് വരികയും പിന്നെ അകത്തേക്ക് പോവുകയും ചെയ്യുന്ന പാമ്പിനെ കണ്ട് സ്ഥലത്ത് നിന്നവരെല്ലാം നിലവിളിക്കാൻ തുടങ്ങി. മൂർഖൻ പാമ്പ് വാവാ സുരേഷിന് നേരെ കുതിച്ചുചാടി, കാണുക! മാലിന്യ സംഭരണ പരിപാലന കേന്ദ്രത്തിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Source link
NEWS

