അടുക്കളയിലെ ചായ്പിൽ ഒരു കുഴി, നോക്കിയപ്പോൾ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം; സ്വാധീനിച്ചത് ദൃശ്യം?

2023 സെപ്റ്റംബർ 26 തിങ്കളാഴ്ച. പതിവുപോലെ ബിന്ദുമോൻ അന്നും രാവില വീട്ടിൽ നിന്നിറങ്ങി. ഒരു മരണവീട്ടിലേക്കാണ് ബിന്ദുമോൻ പോയത് അൽപസമയത്തിന് ശേഷം അവിടെ നിന്ന് തിരിച്ചെത്തി. കുളിച്ച് വസ്ത്രം മാറ്റി ഇപ്പോൾ വരാമെന്ന് പറഞ്ഞ് വീണ്ടും പുറത്തേയ്ക്ക് പോയി. രാവിലെ പുറത്തുപോയാൽ സാധാരണഗതിയിൽ ഉച്ചയോടെ തിരിച്ചെത്തേണ്ടതാണ്. എന്നാൽ അന്ന് ഉച്ചയായിട്ടും ബിന്ദുമോൻ തിരിച്ചെത്തിയില്ല. കൂട്ടുകാർക്കൊപ്പം എങ്ങോട്ടെങ്കിലും പോയതാകുമെന്ന് കരുതി വീട്ടുകാർ അത് കാര്യമാക്കിയതുമില്ല. രാത്രിയിലേക്ക് അവന് വേണ്ട ഭക്ഷണവും ഒരുക്കി വീട്ടുകാർ കാത്തിരിുന്നു, പക്ഷേ, 7 മണി കഴിഞ്ഞിട്ടും ബിന്ദുമോൻ തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാർ അസ്വസ്ഥരായി. മകന്റെ ഫോണിലേക്ക് അച്ഛനും അമ്മയും മാറിമാറി വിളിച്ചു. പക്ഷേ, ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അറിയാവുന്ന പല സുഹൃത്തുക്കളെ വിളിച്ചെങ്കിലും അവിടെയൊന്നും അവൻ എത്തിയിരുന്നില്ല. ഒരു ദിവസം മുഴുവൻ വീട്ടുകാർ അവനെയും കാത്തു നിന്നു. തൊട്ടടുത്ത ദിവസവും ആളെ കാണാതെ വന്നതോടെ മാതാപിതാക്കൾ ആലപ്പുഴ പൊലീസിൽ പരാതി നൽകി. ആ പരാതിയ്ക്ക് പിന്നാലെ പൊലീസ് ബിന്ദുമോനായി തിരച്ചിൽ ആരംഭിച്ചു. ആ തിരച്ചിൽ ചുരുളഴിച്ചത് ഞെട്ടിക്കുന്ന ദൃശ്യം മോഡൽ കൊലപാതകമായിരുന്നു. ∙ പരിചയക്കാരെ ചുറ്റിപറ്റി ആദ്യ അന്വേഷണം ബിന്ദുമോൻ പരിചയക്കാരെ ആരെയെങ്കിലും കാണാൻ പോയതായിരിക്കാം എന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ അന്വേഷണമെല്ലാം അടുപ്പക്കാരെ കേന്ദ്രീകരിച്ചായിരുന്നു. പക്ഷേ, എവിടെയും അവനെ കണ്ടെത്താനായില്ല. പൊലീസ് തലങ്ങും വിലങ്ങും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണം തുടരുന്നതിനിടയിലാണ് തോട്ടിൽ മീൻ പിടിക്കാനെത്തിയ ചില ആളുകൾ അവരുടെ ചൂണ്ടയിൽ ഒരു ബൈക്ക് കുടുങ്ങിയ വിവരം പൊലീസിനെ അറിയിക്കുന്നത്. വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ നിന്നാണ് ഈ ബൈക്ക് കിട്ടിയത്. പരിശോധനയിൽ അത് അപകടത്തിൽപെട്ട് തോട്ടിലേക്ക് മറിഞ്ഞ ബൈക്കല്ലെന്ന് പൊലീസിന് മനസ്സിലായി. മനഃപൂർവം ആരോ ബൈക്ക് തോട്ടിൽ കെട്ടിത്താഴ്ത്തിയതാണെന്നു മനസ്സിലായതോടെ വിശദമായി ബൈക്കിനെ പറ്റി പൊലീസ് അന്വേഷിച്ചു. ബൈക്ക് ഉടമയെ കണ്ടെത്താനായിരുന്നു ശ്രമം. അന്വേഷണത്തിൽ കാണാതായ ബിന്ദുമോന്റേതാണ് ബൈക്കെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെ ആലപ്പുഴ സ്വദേശിയായ ബിന്ദുമോനായി പൊലീസ് കോട്ടയത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ആദ്യം തന്നെ മൃതദേഹം കാണാതായ ബിന്ദുമോന്റേതാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മൃതദേഹം പുറത്തെടുത്ത് പരിശോധച്ചു. പരിശോധനയിൽ അത് ബിന്ദുമോനാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ ബിന്ദുമോൻ ബൈക്കിൽ മത്തുകുമാറിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിന്നാലെ ഒളിലിൽ പോയ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Source link
