പുതിയ ഐ20 ടീസർ പുറത്തിറക്കി ഹ്യുണ്ടേയ്, അടുത്ത തലമുറ ഉടൻ

ഹ്യുണ്ടേയ്‌യുടെ ജനപ്രിയ ഹാച്ച്ബാക്ക് ഐ20 തലമുറമാറ്റത്തിനൊരുങ്ങുകയാണ്. പുതുതലമുറ ഐ20യുടെ ടീസര്‍ ഹ്യുണ്ടേയ് പുറത്തുവിട്ടു കഴിഞ്ഞു. 18 സെക്കന്‍ഡില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ടീസറില്‍ പുത്തന്‍ ഐ20യുടെ ഹെഡ്‌ലാംപുകളും മെലിഞ്ഞ എല്‍ഇഡി ഡിആര്‍എല്ലുകളും പ്രത്യേകം കാണാനാവും. അകത്തും പുറത്തും പുതു തലമുറ ഐ20ക്കുള്ള മാറ്റങ്ങള്‍ എന്തൊക്കെ? നോക്കാം.രൂപം മാറുംനിലവിലെ ഐ20 ഹാച്ച്ബാക്ക് ഡിസൈനിലാണുള്ളത്. കൂടുതല്‍ ഉയരവും കരുത്തുറ്റതുമായ ക്രോസ് ഓവര്‍ ശൈലിയിലേക്കാണ് പുതുതലമുറയിലേക്കു വരുമ്പോള്‍ ഐ20 മാറുന്നത്. നിലവിലെ മോഡലിനേക്കാള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പുതുതലമുറ ഐ20ക്കുണ്ടാവും.പുതു തലമുറ ഐ20യില്‍ Y രൂപത്തിലുള്ള ഡിആര്‍എല്ലുകളോട് കൂടിയ ഷാര്‍പ്പ് ഹെഡ്‌ലാംപുകളും കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാറും ലഭിക്കും. മുന്നിലെ ബംപര്‍, ഗ്രില്‍ എന്നിവയിലും മാറ്റങ്ങളുണ്ട്. പുതു രൂപത്തിലുള്ള 17 ഇഞ്ച് അലോയ് വീല്‍, വശങ്ങളില്‍ പിന്നിലേക്കു പോവുന്ന വിന്‍ഡോ ലൈന്‍, കൂടുതല്‍ ചരിഞ്ഞ എസി പില്ലറുകള്‍, വണ്ണം കൂടിയ സി പില്ലര്‍, പുള്‍ ടൈപ് ഡോര്‍ ഹാന്‍ഡില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയായിരിക്കും പ്രധാന സവിശേഷതകള്‍.ഫീച്ചറുകള്‍ മാറുംതലമുറ മാറ്റമായതിനാല്‍ തന്നെ പുതിയ ഐ20യുടെ കാബിന്‍ ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളുണ്ടാവും. കൂടുതല്‍ പ്രീമിയം ഫിനിഷില്‍ യാത്രക്കാര്‍ക്ക് മികച്ച കാബിന്‍ അനുഭവം നല്‍കുന്ന വാഹനമായിരിക്കും പുതുതലമുറ ഐ20. നിലവിലെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡിജിറ്റല്‍ ക്ലസ്റ്ററും മാറി കര്‍വ്ഡ് സ്‌ക്രീന്‍ സെറ്റപ്പിലുള്ള വലിയ ഡിസ്‌പ്ലേകള്‍ക്ക് സാധ്യതയുണ്ട്. പുതിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനൊപ്പം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും പ്രീമിയം ഓഡിയോ സിസ്റ്റവും ലഭിക്കും. കൂടുതല്‍ കണക്റ്റഡ് ഫീച്ചറുകള്‍ക്കും സാധ്യതയുണ്ട്. വെന്റിലേറ്റഡ് സീറ്റുകളും മികച്ച സുരക്ഷക്കായി അഡാസ് ഫീച്ചറുകളും ഐ20യില്‍ പ്രതീക്ഷിക്കുന്നുണ്ട്.
Source link
