Site icon onlinekeralanews.com

സർക്കാരിന്റെ വികസന കാഴ്ചപ്പാടിന് പിന്തുണയും ആശംസയും നേർന്ന് ജെ കെ മേനോൻ

തിരുവനന്തപുരം: സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും സംസ്ഥാനത്തെ നയിക്കാൻ വി ഡി സതീശൻ സർക്കാരിന് സാധിക്കട്ടെയെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ കെ മേനോൻ ആശംസിച്ചു. മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തുന്നതിനു മുമ്പേ വികസനം സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ജെൻസി വിഭാഗത്തെ കൃത്യമായി അഡ്രസ്സ് ചെയ്ത ആദ്യ നേതാവ് കൂടിയാണ് വി ഡി സതീശൻ. ലോക നിലവാരത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസം ഒരുക്കുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ക്ഷേമ പ്രവർത്തനങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും വിപുലമായ പദ്ധതിയൊരുക്കുന്ന സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നും സർക്കാരിന് പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്നും ജെ കെ മേനോൻ പറഞ്ഞു. മന്ത്രിമാരായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ് എന്നിവരുമായും ജെ കെ മേനോൻ കൂടികാഴ്ച്ച നടത്തി.


Source link
NEWS
Exit mobile version