Site icon onlinekeralanews.com

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്ന് വീണു! ജീവനക്കാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം; ബോയിങ്ങിന് വീണ്ടും പ്രതിസന്ധി


ജർമനിയിലെ ഏറ്റവും തിരക്കേറിയ ഫ്രാങ്ക്ഫർട്ട് രാജ്യാന്തര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ലുഫ്താൻസ എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിന്റെ മുൻചക്രങ്ങൾ പെട്ടെന്ന് തകർന്നു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന എയർലൈൻ ജീവനക്കാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. എന്നാൽ യാത്രക്കാരുടെ ബോർഡിങ് തുടങ്ങാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.∙ സംഭവം നടന്നത് ഇങ്ങനെ…ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ഗേറ്റിൽ പാർക്ക് ചെയ്തിരുന്ന ലുഫ്താൻസയുടെ LH450 ഫ്ലൈറ്റാണ് അപകടത്തിൽപ്പെട്ടത്. ജർമനിയിൽ നിന്നും അമേരിക്കയിലെ ലൊസാഞ്ചലസിലേക്ക് ഉച്ചയ്ക്ക് 1.50ന് പുറപ്പെടേണ്ടതായിരുന്നു ഈ വിമാനം. യാത്രക്കാരെ കയറ്റുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ ജീവനക്കാർ നടത്തുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി വിമാനത്തിന്റെ മുൻഭാഗത്തെ ലാൻഡിങ് ഗിയർ തകർന്നത്.∙ യാത്രക്കാർ സുരക്ഷിതർ, ജീവനക്കാർക്ക് പരുക്ക്വിമാനത്തിൽ യാത്രക്കാർ കയറുന്നതിന് തൊട്ടുമുൻപാണ് ഈ സാങ്കേതിക തകരാർ സംഭവിച്ചത് എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. യാത്രക്കാർ ആരും തന്നെ വിമാനത്തിൽ കയറിയിരുന്നില്ല എന്നാണ് ലുഫ്താൻസ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. എങ്കിലും, വിമാനത്തിനുള്ളിൽ ശുചീകരണ പ്രവർത്തനങ്ങളിലും മറ്റ് സാങ്കേതിക പരിശോധനകളിലും ഏർപ്പെട്ടിരുന്ന ജീവനക്കാർക്കാണ് പരുക്കേറ്റത്. വിമാനം പെട്ടെന്ന് മുന്നോട്ട് ആഞ്ഞു വീണപ്പോഴുണ്ടായ ആഘാതത്തിലാണ് ഇവർക്ക് പരുക്കേറ്റത്. പരുക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


Source link
Exit mobile version