Site icon onlinekeralanews.com

ചെറുത് വച്ചപ്പോൾ എല്ലാവരും കളിയാക്കി, ഈഗോ ഹർട്ട് ആയി; മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ആരാധകർ


കുളമാവ് ∙ ചെറുത് വച്ചപ്പോൾ എല്ലാവരും കളിയാക്കി, ഈഗോ ഹർട്ട് ആയി, അങ്ങനെ കൂറ്റൻ ഫ്ലെക്സ് വച്ചു. ഇടുക്കി കുളമാവ് വടക്കേപ്പുഴ ചെക്ക് ഡാമിൽ മെസ്സിയുടെ കട്ട് ഔട്ട്‌ ഉയർത്തി ആരാധകർ. അടുത്ത ദിവസം നെയ്മാറിന്റെ കട്ടൗട്ട് ഉയർത്തുമെന്ന വാശിയിൽ ബ്രസീൽ ഫാൻസ്‌ കൂടി രംഗത്ത് വന്നപ്പോൾ കേരളം സാക്ഷിയാകുന്നത് അടുത്ത ഫ്ലെക്സ് യുദ്ധത്തിന്. ഫിഫ ലോകകപ്പിനെ തുടർന്ന് നാടെങ്ങും ഫുട്ബോൾ ആവേശത്തിലാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിന്റെയും കളിക്കാരുടെയും ഫ്ലെക്സുകളും കട്ടൗട്ടുകളും വയ്ക്കാനുള്ള മത്സരത്തിലാണ് ആരാധകർ. ഇടുക്കി കുളമാവിൽ വടക്കേപ്പുഴ ചെക്ക് ഡാമിന്റെ നടുവിൽ ലയണൽ മെസ്സിയുടെ 25 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകർ അടുത്ത ഫ്ലെക്സ് യുദ്ധത്തിന് കാഹളം മുഴക്കിയിരിക്കുന്നത്.


Source link
Exit mobile version