Site icon onlinekeralanews.com

‘കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ നിങ്ങളെ അറിയിക്കും’; ഗർഭിണി പോസ്റ്റിൽ വിശദീകരണവുമായി സജ്ന നൂർ

രണ്ട് മാസം ഗർഭിണിയാണെന്ന് അറിയിച്ച് ഇൻസ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ച സംഭവത്തിൽ വിശദീകരണവുമായി ബിഗ് ബോസ് താരം സജ്ന നൂർ. സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അക്കൗണ്ട് വീണ്ടെടുത്തിട്ട് കുറച്ച് സമയം മാത്രമേ ആയുള്ളുവെന്നും സജ്ന പങ്കുവച്ച വീഡിയോയിൽ പറയുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട വാർത്ത അറിയുന്നത് സുഹൃത്തുക്കൾ വഴിയാണെന്നും ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുതെന്നും സജ്ന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സജ്നയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രണ്ടര മാസം ഗർഭിണിയാണെന്ന തരത്തിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു.

‘ഞാനുമായി ബന്ധപ്പെട്ട വിവാദ വീഡിയോകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച സമയമേ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്ക് ആയേക്കുകയായിരുന്നു. എങ്ങനെയാണ് ഹാക്കായതെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഓപ്പൺ ചെയ്യാൻ പറ്റിയില്ല. സുഹൃത്തുക്കൾ അയച്ച മെസേജിലൂടെയാണ് ഞാൻ ഈ വാർത്ത അറിയുന്നത്. എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്നത് ഷാലു ആണ്. അവൾക്കും അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റിയില്ല.

അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്താണ് അതിൽ വന്ന പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാൻ കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും കൊണ്ട് ഒരുപാട് വൃത്തികെട്ട വീഡിയോകൾ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്.

ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്. റിക്കവറായി വരുന്നതേ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കും. ആരാണെന്ന് ഞാൻ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായലും വിവാഹം കഴിച്ചാലും ഞാൻ വീഡിയോയിലൂടെ നിങ്ങളെ അറിയിക്കും. അതുവരെ ആരെയും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. നിയമത്തിന്റെ വഴിയെ ഞാൻ നീങ്ങിക്കോളാം. ആരായാലും ഞാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും’- സജ്ന വീഡിയോയിൽ പറഞ്ഞു.


Source link
NEWS
Exit mobile version