Site icon onlinekeralanews.com

ഷൊർണൂരിനും കോഴിക്കോടിനും ഇടയിൽ പുതിയ ട്രെയിനിന് സാധ്യത; ഉദ്യോഗസ്ഥർ ഉറപ്പു നൽകി?


തിരൂർ ∙ യാത്രാക്ലേശം പരിഹരിക്കാൻ ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ വന്നേക്കും. ഇന്നലെ ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ, പ്രശ്നപരിഹാരത്തിനു ശ്രമിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്. വൈകിട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്. മുൻപ് വൈകിട്ട് ഓടിയിരുന്ന തൃശൂർ – കോഴിക്കോട് പാസഞ്ചറും ഷൊർണൂർ – കോഴിക്കോട് പാസഞ്ചറും നിലച്ചതോടെയാണ് പ്രയാസം തുടങ്ങിയത്.കോറിഡോർ മെയ്ന്റനൻസിന്റെ പേരിലാണ് ഈ ട്രെയിനുകൾ നിർത്തിയത്. ഷൊർണൂർ മുതലുള്ള പാതയിൽ വൈകിട്ട് 5.20 മുതൽ രാത്രി 8.20 വരെയാണ് കോറിഡോർ മെയ്ന്റനൻസ് നടത്തുന്നത്. ട്രെയിനുകൾ നിലച്ചതോടെ യാത്രക്കാരുടെ സംഘടനകൾ നിരന്തരം സമരം നടത്തിയിരുന്നു. മലബാർ റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ നേരിട്ട് മന്ത്രിയെ കണ്ട് അപേക്ഷ നൽകി. തീരുമാനമാകാത്തതിനെ തുടർന്ന് പാലക്കാട് ഡിവിഷൻ ഓഫിസിനു മുന്നിൽ പല തവണ സമരവും നടത്തി. എന്നിട്ടും തീരുമാനമായിരുന്നില്ല.


Source link
Exit mobile version