Site icon onlinekeralanews.com

ജയിലർ 2 ,​ HRITHIK IN

രജനികാന്ത് ചിത്രം ജയിലർ 2 ൽ ക്യാമിയോയായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ എത്തുന്നു.

ഷാരൂഖ് ഖാൻ പിൻമാറിയതിനാൽ ഇൗ വേഷത്തിലേക്കാണ് ഹൃത്വിക് റോഷൻ എത്തുന്നതെന്നാണ് വിവരം. കിംഗ് എന്ന ആക്ഷൻ ചിത്രത്തിന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം ഷാരൂഖ് പിൻമാറുകയായിരുന്നു.ജയിലർ 2 വിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപേ ഷാരൂഖ് ഖാന്റെ പേര് ഉയർന്നിരുന്നതാണ്. ഇതു രണ്ടാം തവണയാണ് രജനികാന്തും ഹൃത്വിക് റോഷനും ഒരുമിക്കുന്നത് .1986 ൽ രജനികാന്ത് നായകനായ ഭഗവാൻ ദാദ എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് ഹൃത്വിക് റോഷന്റെ ചലച്ചിത്ര പ്രവേശം. രജനികാന്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വളർത്തുമകനായാണ് ഹൃത്വിക് ഭഗവാൻ ദാദയിൽ അഭിനയിച്ചത്. ബ്ളോക് ബസ്റ്ററായ ജയിലറിന്റെ തുടർച്ചയായി എത്തുന്ന ജയിലർ 2 വിൽ ക്യാമിയോയായി ആദ്യഭാഗത്തിലെ പോലെ മോഹൻലാലും ശിവരാജ് കുമാറും ജാക്കി ഷ്രോഫും എത്തുന്നുണ്ട്.

നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് നിർമ്മാണം. മലയാള താരങ്ങളുടെ നീണ്ട നിരയുണ്ട്. വിനായകൻ, സുരാജ് വെഞ്ഞാറമൂട്, വിനീത് തട്ടിൽ, കോട്ടയം നസീർ, ഷംന കാസിം, അന്ന അഷ്‌മ രാജൻ, സുനിൽ സുഖദ, രാജേഷ് മാധവൻ തുടങ്ങിയവർ അതിഥി താരങ്ങളായി എത്തുന്നു. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയാണ് പ്രതിനായകൻ. വിദ്യാബാലൻ, തമന്ന, വിജയ് സേതുപതി, എസ്.ജെ. സൂര്യ, രമ്യകൃഷ്ണൻ, മിഷ്‌കിൻ, യോഗി ബാബു, മിർണ മേനോൻ തുടങ്ങിയവരും അണിനിരക്കുന്നു . മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ.സെപ്തംബർ 11ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.


Source link
Exit mobile version