കോടതിവിധി തയാറാക്കാൻ എഐ വേണ്ട: സുപ്രീം കോടതി

ന്യൂഡൽഹി ∙ കോടതി വിധികൾ തയാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ഉപയോഗിക്കുന്നതു നിരോധിക്കാൻ സുപ്രീം കോടതി. ‘റഗുസേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ഇൻ കോർട്സ് 2026’ എന്ന കരടു മാർഗരേഖ സുപ്രീം കോടതി പ്രസിദ്ധീകരിച്ചു.വാദങ്ങളും തെളിവുകളും തയാറാക്കുന്നതിന് അഭിഭാഷകർ എഐ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, ഇക്കാര്യം കോടതിയെ അറിയിക്കണം. സുപ്രീം കോടതി, ഹൈക്കോടതികൾ, കീഴ്ക്കോടതികൾ, ട്രൈബ്യൂണലുകൾ, നിയമ കമ്മിഷനുകൾ ഇവയ്ക്കെല്ലാം ബാധകം. കരട് മാർഗരേഖയിൽ 20 വരെ അഭിപ്രായം അറിയിക്കാം.
Source link
