Site icon onlinekeralanews.com

ഒരടി ഭാഗ്യം; 17 ജീവൻ കാത്തു: അഞ്ചു നില കെട്ടിടം ഒരടി മാറി പതിച്ചതിനാൽ വഴിമാറിയത് വലിയ അപകടം


പാമ്പനാർ ∙ കടപുഴകിയ അഞ്ചു നില കെട്ടിടം ഒരടി മാറി പതിച്ചതിനാൽ വഴിമാറിയത് വലിയ അപകടം. തകർന്ന കെട്ടിടത്തിന്റെ സമീപത്തെ കരോട്ട് വീട്ടിൽ അപകടസമയത്ത് 17 പേരാണ് ഉണ്ടായിരുന്നത്. ഈ കെട്ടിടത്തിന്റെ സിറ്റൗട്ട് ഭാഗികമായി തകർത്തു കൊണ്ടാണ് ബഹുനില മന്ദിരം താഴേയ്ക്കു പതിച്ചത്. എന്നാൽ താമസക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെ ഭയാനകമായ ശബ്‌ദത്തോടെ കെട്ടിടം വീണത് പരിസരവാസികളെ ശരിക്കും ഭയപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. കെട്ടിടത്തിന് മതിയായ അടിത്തറ ഉണ്ടായിരുന്നോ എന്ന പരിശോധന വരുംദിവസങ്ങളിൽ ഉണ്ടായേക്കും. നിർമാണത്തിന് ഉപയോഗിച്ച സാമഗ്രമികളുടെ ഗുണനിലവാരവും പരിശോധനയ്ക്കു വിധേയമാക്കും.അപകടം നടന്നതിനു മുൻപ് വലിയ തോതിൽ മണ്ണ് ഇവിടെ നിക്ഷേപിക്കുകയും ഇതിനു ശേഷം ശക്തമായ മഴ ഉണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസമായി ഇവിടെ നിർമാണങ്ങൾ നടന്നു വരികയായിരുന്നു. വലിയ തോതിൽ ചരിവുള്ള ഭൂമിയിൽ ബഹുനില മന്ദിരം നിർമിക്കുമ്പോൾ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും കെട്ടിടത്തിന്റെ പെർമിറ്റ് നൽകിയവർ നിർമാണം നടക്കുന്ന സ്ഥലത്ത് തുടർപരിശോധന നടത്തിയോ എന്നും അന്വേഷിക്കണം.പിന്നീട് ഇതു ഉപയോഗിക്കുകയും ചെയ്യും. ഉദ്യോഗസ്ഥ സംവിധാനങ്ങൾ ഇതിനു അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. പരാതികൾ ഉയർന്നാൽ സ്വാധീനവും, സമ്മർദവും വഴി ഇതിനെ മറികടക്കും. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് നിയമലംഘനങ്ങൾ വിനയായതായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത്തരം ചട്ട ലംഘനങ്ങളിലും പലപ്പോഴും കടുത്ത നിയമ നടപടികൾ ഉണ്ടാകുന്നില്ല.


Source link
Exit mobile version