യുവതാരം വിഹാൻ വിഷ്ണു നായകനാകുന്ന “വലയം എന്ന ഹ്രസ്വ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ‘രഘുറാം’ എന്ന ദ്വിഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘വലയം . ശ്രുതി ഗിരീഷ്, അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയും തിരക്കഥയും എഴുത്തുകാരൻ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ് . ആലിയ ഡ്രീം സിനിമസിന്റെ ബാനറിൽ ആഷിഷ്. എസ് ആണ് നിർമിക്കുന്നത്. ഈ മാസം റിലീസ് ചെയ്യും. ഛായാഗ്രഹണം സബി പൗലോസ് . എഡിറ്റർ: ഡ്രാഗൺ ജെറോഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് .
Source link

