Site icon onlinekeralanews.com

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പാലം: മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. തേഞ്ഞിപ്പാലം കോഹിനൂറിലാണ് സംഭവം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയാണ് അപകടം.

കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ ദേശീയപാത 66ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ച ശേഷമാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Source link
NEWS
Exit mobile version