150 മുറികൾ! സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗ്യലൊക്കേഷൻ; സെയ്ഫിന്റെ 800 കോടിയുടെ ‘പട്ടൗഡി കൊട്ടാരം’!

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളായ സെയ്ഫ് അലി ഖാന്റെ പേരിനൊപ്പം എപ്പോഴും ചേർത്തുവായിക്കപ്പെടുന്ന ഒന്നാണ് അദ്ദേഹത്തിന്റെ രാജകീയ പാരമ്പര്യം. ഹരിയാനയിൽ 10 ഏക്കറിലായി പരന്നുകിടക്കുന്ന, ഏകദേശം 800 കോടി രൂപ വിലമതിക്കുന്ന ‘പട്ടൗഡി കൊട്ടാരം’ ഈ പാരമ്പര്യത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമാണ്.പ്രണയത്തിൽ വിരിഞ്ഞ ചരിത്രം; ‘ഇബ്രാഹിം കോത്തി’പട്ടൗഡിയിലെ അവസാന നവാബായിരുന്ന ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയാണ് ഭോപ്പാലിലെ രാജകുടുംബാംഗമായ തന്റെ ഭാര്യ സാജിദ സുൽത്താനോടുള്ള പ്രണയത്തിന്റെ പ്രതീകമായി ഈ കൊട്ടാരം നിർമിച്ചത്. ‘ഇബ്രാഹിം കോത്തി’ എന്നും ഈ കൊട്ടാരം അറിയപ്പെടുന്നു.1900കളിൽ ആരംഭിച്ച് 1935ലാണ് ഇതിന്റെ നിർമാണം പൂർത്തിയാകുന്നത്. ഡൽഹിയിലെ പ്രശസ്തമായ കൊണാട്ട് പ്ലേസ് ഡിസൈൻ ചെയ്ത ഇംഗ്ലിഷ് ആർക്കിടെക്റ്റ് റോബർട്ട് ടോർ റസ്സലാണ്, ഓസ്‌ട്രേലിയൻ സ്വദേശിയായ കാൾ മോൾട്ട് വോൺ ഹെയ്ൻസിന്റെ സഹായത്തോടെ കൊട്ടാരം ഡിസൈൻ ചെയ്തത്. നിർമാണത്തിനിടയിൽ സെയ്ഫിന്റെ മുത്തച്ഛന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതായി പറയപ്പെടുന്നു. അതുകൊണ്ട് തന്നെ കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് വിലകൂടിയ മാർബിൾ തറയും മറ്റ് ഭാഗങ്ങളിൽ സാധാരണ സിമന്റ് തറയും കാണാം.150 മുറികളും വിസ്മയിപ്പിക്കുന്ന കാഴ്ചകളുംവിശാലമായ ഈ കൊട്ടാര സമുച്ചയം വിസ്മയിപ്പിക്കുന്ന ഒരു വാസ്തുവിദ്യാ അദ്ഭുതമാണ്. കൊട്ടാരത്തിൽ ആകെ 150 മുറികളുണ്ട്! ഇതിൽ 7 വിശാലമായ കിടപ്പുമുറികൾ, 7 ഡ്രസ്സിങ് റൂമുകൾ, ബില്യാർഡ്സ് കളിക്കാൻ മാത്രമായി മാറ്റിവച്ച 7 മുറികൾ, നിരവധി ഡ്രോയിങ് റൂമുകൾ, കൂടാതെ ഗംഭീരമായ ഒരു വലിയ ഡൈനിങ് ഹാൾ എന്നിവ ഉൾപ്പെടുന്നു.
Source link
CINEMA
CINEMA
