Site icon onlinekeralanews.com

‘കർണന്റേതിനു സമാന വ്യഥയാകും’: ‘ലിവിങ് ടുഗെദർ’ കാലത്ത് ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാം


കൊച്ചി ∙ വിവാഹത്തിനു മുൻപ് ഒരുമിച്ചു ജീവിച്ച കാലത്ത് പങ്കാളിയുടെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ ജന്മം നൽകിയ പെൺകുട്ടിക്കു പിതാവിന്റെ പേരു ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഇടപെടൽ. മാതാപിതാക്കൾ ഒന്നിച്ചു നിന്നു കുട്ടിയുടെ പിതൃത്വം വിളിച്ചു പറയാൻ തയാറാകുമ്പോൾ നിയമം അത് അനുവദിക്കാത്തതു ദൗർഭാഗ്യകരമാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാൻ സാധ്യമാണെന്നും കോടതി വ്യക്തമാക്കി. ദുബായിൽ ജോലി ചെയ്യുമ്പോൾ അടുപ്പത്തിലായ ഹർജിക്കാർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെങ്കിലും വിവാഹത്തിനു വീട്ടുകാർ സമ്മതിച്ചിരുന്നില്ല. 2012ൽ യുവാവിന്റെ ബീജത്തിൽ നിന്നു യുവതി കൃത്രിമ ഗർഭധാരണത്തിനു വിധേയയായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ ‘സിംഗിൾ മദർ’ എന്നു രേഖപ്പെടുത്തുകയും ചെയ്തു.ഒലിവർ ട്വിസ്റ്റ് നോവലിലെ കഥാപാത്രത്തിന്റെ ‘ചില സാഹചര്യങ്ങളിൽ നിയമം ഒരു കഴുതയാണെ’ന്ന വിഖ്യാത വാചകവും കോടതി ഉദ്ധരിച്ചു. ഇത്തരം നിയമങ്ങൾക്കു മനുഷ്യത്വപരമായ വ്യാഖ്യാനം നൽകാൻ കോടതിക്കു ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.


Source link
Exit mobile version