ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി. ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ബ്ളേക് ബസ്റ്ററിനു ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഡി 55 എന്നാണ് താത്‌കാലികമായി നൽകുന്ന പേര്. ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു. 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ മേഖലയിൽ അഭിനന്ദനം നേടി. സായ്‌പല്ലവിയും ശ്രീലീലയുമാണ് നായികമാർ. അമരനിലും സായ‌്‌പല്ലവി ആയിരുന്നു നായിക. ഇന്ദ്രൻസ് ആണ് മറ്റൊരു പ്രധാന താരം. സായ് അഭ്യങ്കർ ആണ് ഈണം.
ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അടുത്തയാഴ്ച തുടങ്ങും. മമ്മൂട്ടി ചിത്രം കമ്മത്ത് ആന്റ് കമ്മത്തിൽ ധനുഷ് അതിഥിവേഷത്തിൽ എത്തിയിരുന്നു.
Source link

