കുവൈത്ത് വിമാനത്താവളത്തിനുനേരെ നടന്ന ഇറാൻ വ്യോമാക്രമണം: പരുക്കേറ്റത് മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാർക്ക്

ദുബായ് ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ ഇറാൻ, അമേരിക്കൻ സേനാ കോപ്റ്ററുകളുള്ള വ്യോമത്താവളമാണ് ആക്രമിച്ചതെന്നും അറിയിച്ചു. ഇറാന്റെ ഷഹീദ് ഡ്രോണുകൾ വെളുത്തതാണെന്നും കുവൈത്തിൽ പതിച്ചത് യുഎസ് ആർക്യു 170 സെന്റിനൽ ഡ്രോണിനോടു സാമ്യമുള്ള കറുത്തവയാണെന്നും പറഞ്ഞു. ഈ വാദം അമേരിക്ക നിഷേധിച്ചു.വിമാനത്താവളത്തിലെ കടകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. അതിനിടെ, വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ കുവൈത്ത് പുറത്തുവിട്ടു. ഒന്നാം ടെർമിനലിനു മുകളിൽ പതിച്ച ഡ്രോൺ കെട്ടിടം തകർത്ത് ഉള്ളിലേക്കു വീഴുന്നതും ജനങ്ങൾ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
Source link
