Site icon onlinekeralanews.com

മദ്ധ്യപ്രദേശിൽ ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല

ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനില്ല. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ കുര്യന്റെ കാലാവധി ഈമാസം അവസാനിക്കുകയാണ്. കുര്യനെ മന്ത്രിസഭയിൽ നിന്ന് പാർട്ടി ചുമതലയിലേക്ക് മാറ്റുമെന്നാണ് സൂചന.

ഹകുര്യനൊപ്പം മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായിരുന്ന സുമർ സിംഗ് സോളങ്കിയെയും തഴഞ്ഞു. 10 സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും മൂന്ന് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂൺ 18നാണ് .

ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ച മറ്റ് സ്ഥാനാർത്ഥികൾ: രാജുഭായ് ശുക്ല, മുകേഷ് ഭായ് രത്വ, മാൻസിംഗ് പാർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസാരിയ(ഗുജറാത്ത്), ഡോ. അൽക ഗുർജാർ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സതീഷ് പൂനിയ(രാജസ്ഥാൻ),ബി.ജെ.ഡിയിൽ നിന്നു വന്ന ദേബാഷിഷ് സമന്തറായ്(ഒഡീഷ), തായ് തഗാക്ക്(അരുണാചൽ പ്രദേശ്),എ. ശാരദാ ദേവി(മണിപ്പൂർ).


Source link
NEWS
Exit mobile version