Site icon onlinekeralanews.com

മാനസികവെല്ലുവിളി നേരിടുന്ന തടവുകാരൻ മരിച്ചു; ശരീരത്തിൽ മുറിവുകൾ, മർദനമേറ്റിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്


ആമ്പല്ലൂർ (തൃശൂർ) ∙ വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നെന്മണിക്കര പുലക്കാട്ടുകര പടിഞ്ഞാറേപുരയ്ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ രേഷ് ബാബു (33) ആണ് ബുധനാഴ്ച മരിച്ചത്. കസ്റ്റഡിയിലോ ജയിലിലോ ഉണ്ടായ മർദനം മൂലമാകാം രേഷ് ബാബുവിന്റെ മരണമെന്നാരോപിച്ചു കുടുംബം പരാതി നൽകി. മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്കയച്ചതിൽ പൊലീസിന് ഗുരുതരവീഴ്ചയുണ്ടെന്നും ആരോപണമുയർന്നു.അതേസമയം, രേഷ് ബാബുവിന്റെ മരണകാരണം മർദനമേറ്റതുകൊണ്ടല്ലെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നു റിപ്പോർട്ടിൽ പറയുന്നു. മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടില്ല. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടർന്ന് തലയിൽ രക്തസ്രാവം ഉണ്ടാവുകയും അവയങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം. ശരീരത്തിൽ കണ്ട മുറിവുകൾ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്നുണ്ടായ രക്തസ്രാവമാകാം.


Source link
Exit mobile version