പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം; 2 അസം സ്വദേശികൾ അറസ്റ്റിൽ

പെരുമ്പാവൂർ ∙ പൊതുസ്ഥലത്ത് രാസലഹരി ഉപയോഗിച്ച രണ്ട് പേർ അറസ്റ്റിൽ. അസം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്‌ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവർ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ജില്ലാ പൊലീസ് മേധാവി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. പിടികൂടുമ്പോൾ ഇവരുടെ കൈവശം 6 ബോട്ടിൽ ഹെറോയിനും ഉണ്ടായിരുന്നു.
Source link
