അമ്മയെ കഴുത്തറുത്ത് കൊന്നു, ഓടിപ്പോയ അച്ഛൻ ട്രെയിൻ തട്ടി മരിച്ചു; അനാഥരായി ആ നാലുപേർ

തിരുവനന്തപുരം∙ അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍ ജീവനൊടുക്കുക കൂടി ചെയ്തതോടെ നാലു കുട്ടികളാണ് അനാഥരായത്. കൊല്ലപ്പെട്ട അമ്മ ഹസീനയുടെ മാതാവിനൊപ്പം നാലാഞ്ചിറയിലെ വാടകവീട്ടിലാണ് നാലു കുട്ടികളുമുള്ളത്. സ്‌കൂളില്‍ പോകാന്‍ കാത്തിരുന്ന കുട്ടികളാണ് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ അനാഥരായിത്തീര്‍ന്നത്. നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി(36)യെയാണ് ഭര്‍ത്താവ് സുരേഷ് (46) കഴിഞ്ഞ ദിവസം മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. തുടര്‍ന്നു വീട്ടില്‍നിന്നു രക്ഷപ്പെട്ട സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് ഇന്നു രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ നാലാഞ്ചിറയിലെ വീട്ടിലേക്കു ബന്ധുക്കള്‍ വന്നു പോകുന്നുണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണച്ചുമതല സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല. എ.സി. മെക്കാനിക്കായ സുരേഷ് ആയിരുന്നു വീട്ടിലെ ഏക വരുമാന മാര്‍ഗം. കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അമൃത. നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലാണ് ആനന്ദ് പഠിക്കുന്നത്. കുശവര്‍ക്കല്‍ ഗവ. യുപി സ്‌കൂളില്‍ ആറിലും നാലിലുമാണ് റോഷനും അനനയും പഠിക്കുന്നത്. ഇന്നലെ കൊലപാതകവിവരം അറിഞ്ഞ് റോഷനും അനനയും പഠിക്കുന്ന സ്‌കൂളില്‍ നിന്നെത്തിയ അധ്യാപികമാരാണ് കുട്ടികള്‍ക്ക് ആശ്വാസമായത്.
Source link
