Site icon onlinekeralanews.com

ഇ.‍ഡി ഡയറക്ടർ കൊച്ചിയിൽ; നാളെ ഉന്നതതല യോഗം, സിഎംആർഎൽ – എക്സാലോജിക് കേസിൽ തുടർനടപടി വിലയിരുത്തും


കൊച്ചി ∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ അന്വേഷണ നടപടികൾക്കെതിരെ സിഎംആർഎൽ കമ്പനി നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെ, ഇ.ഡി. ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. വെള്ളിയാഴ്ച കൊച്ചിയിൽ ചേരുന്ന ഇ.ഡി.യുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തിൽ കേസിന്റെ അടുത്ത ഘട്ട അന്വേഷണ പുരോഗതിയും തുടർനടപടികളും വിലയിരുത്താനാണ് ഡയറക്ടറുടെ അടിയന്തര സന്ദർശനം എന്നാണ് സൂചന.നേരത്തെ, ഇ.ഡി. അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ വെള്ളിയാഴ്ച വിധി പറയുന്നതുവരെ കരിമണൽ കമ്പനിക്കെതിരെ കടുത്ത തുടർനടപടികൾ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ ആശ്വാസം ഹർജി നൽകിയ സിഎംആർഎല്ലിന് മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നെങ്കിലും മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരെ ഇ.ഡി. അടുത്ത ഘട്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സിഎംആർഎല്ലിന്റെ ഹർജി മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളത്.


Source link
Exit mobile version