Site icon onlinekeralanews.com

രാജകീയ പ്രൗഢിയോടെ വീണ്ടും ഇന്നോവ ക്രിസ്റ്റ; പുത്തൻ മാറ്റങ്ങളോടെ വിപണിയിൽ, വില 19.72 ലക്ഷം രൂപ മുതൽ


ടൊയോട്ടയുടെ വിശ്വസ്തൻ എംപിവി ഇന്നോവ ക്രിസ്റ്റ കൂടുതൽ സ്റ്റൈലിഷായി എത്തി. രൂപഭംഗിയിലും ഫീച്ചറുകളിലും  മാറ്റങ്ങൾ വരുത്തിയ 2026 മോഡൽ ക്രിസ്റ്റ ടൊയോട്ട വിപണിയിലിറക്കി. 19.72 ലക്ഷം രൂപ മുതൽ 26.63 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്-ഷോറൂം വില. മാറ്റങ്ങൾ പുറത്തും അകത്തുംകാഴ്ചയിൽ കൂടുതൽ ഗാംഭീര്യമുള്ള മുൻ ഗ്രില്ലും ക്രോം ഫിനിഷോടു കൂടിയ പുതിയ ബമ്പറുമാണ് പ്രധാന ആകർഷണം. വശങ്ങളിലും പിൻ ബമ്പറിലും ക്രോം ഗാർണിഷുകൾ നൽകി വാഹനം കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട്.ഫീച്ചറുകളിലെ പുതുമവിഎക്സ് (VX), ഇസഡ്എക്സ് (ZX) മോഡലുകളിൽ വയർലെസ് സ്മാർട്ട്ഫോൺ ചാർജർ നൽകിയിരിക്കുന്നു. രണ്ടാം നിരയിലെ യാത്രക്കാർക്കായി പ്രത്യേകം വയർലെസ് ചാർജറും സീറ്റ് ബാക്ക് ടേബിളും ആക്സസറിയായി തിരഞ്ഞെടുക്കാം.


Source link
Exit mobile version