Site icon onlinekeralanews.com

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; 20 എംപിമാർ ബിജെപിയിലേക്ക്?


കൊൽക്കത്ത∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി.  20 തൃണമൂൽ എംപിമാർ ബിജെപിയുമായി ആഭിമുഖ്യം പുലർത്തുന്നുണ്ടെന്നും അവർ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകളുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഉന്നത തലത്തിലുള്ള ചർച്ചകൾ‍ നടന്നെന്നും പാർട്ടി മാറാനുള്ള താൽപര്യം ഇവർ പ്രകടിപ്പിച്ചെന്നുമാണ് സൂചന. പാർലമെന്റിന്റെ ഇരു സഭകളിലുമായി തൃണമൂൽ കോൺഗ്രസിന് ആകെ 41 എംപിമാരുണ്ട്.  ലോക്സഭയിൽ 28 പേരും രാജ്യസഭയിൽ 13 പേരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സ്വന്തം പാർട്ടിയിൽ നിന്നു തന്നെ കലാപത്തെ നേരിടുന്ന മമതാ ബാനർജിക്ക് ഇത് മറ്റൊരു പ്രഹരമായിരിക്കും. പ്രതിപക്ഷ ക്യാമ്പിൽ എംപിമാരുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ  ശക്തിയാണ് തൃണമൂൽ. എംപിമാർ പോയാൽ പ്രതിപക്ഷ നിരയിൽ പാർട്ടിയുടെ ശക്തി കുറയാനും ഇത് കാരണമാകും. 


Source link
Exit mobile version