വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ്: വീടും സ്ഥലവും വിട്ടുനൽകിയവർക്ക് ലക്ഷങ്ങൾ നഷ്ടമായേക്കും

തിരുവനന്തപുരം ∙ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിനു വീടും സ്ഥലവും വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം കണക്കാക്കിയതിൽ ഗുരുതര പിഴവുകൾ. വീടിന്റെ കാലപ്പഴക്കം കണക്കാക്കിയതിൽ പഞ്ചായത്തുകൾക്കുണ്ടായ വീഴ്ച ഭൂവുടമകൾക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കും. നഷ്ടപരിഹാരം കണക്കാക്കിയതിലെ പിഴവുകൾ പരിഹരിക്കാൻ 6 മാസം മുൻപു നൽകിയ അപേക്ഷകളിൽ പോലും പരിഹാരമുണ്ടായില്ല. ഔട്ടർ റിങ് റോഡ് സ്പെഷൽ തഹസിൽദാർ ഓഫിസുമായി ബന്ധപ്പെട്ടാൽ, പിഡബ്ല്യുഡിയാണ് തിരുത്തേണ്ടതെന്നാണു മറുപടി. പിഡബ്ല്യുഡി അധികൃതർ ഇക്കാര്യത്തിൽ നിരുത്തരവാദപരമായാണ് മറുപടി നൽകുന്നതെന്ന് ഭൂവുടമകൾ ആരോപിക്കുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയവർക്കാണ് തുകയിലെ വൻനഷ്ടം ബോധ്യപ്പെട്ടത്. മറ്റുള്ളവർക്ക് തങ്ങൾക്കുണ്ടായ നഷ്ടം എത്രയെന്ന് ഒരു ധാരണയുമില്ല.
Source link
