Site icon onlinekeralanews.com

മുട്ടുകുത്തി കാമുകിക്ക് മോതിരംകൈമാറി സൈനിക പൈലറ്റ്; വൈറലായതിനു പിന്നാലെ വിവാദമായി വിവാഹാഭ്യർഥന


മുംബൈ ∙ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവ സൈനിക പൈലറ്റിന്റെ സർപ്രൈസ് വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിനു ശേഷമായിരുന്നു സംഭവം. ഔദ്യോഗിക സൈനിക യൂണിഫോമിൽ ഹെലികോപ്റ്ററിനെ സാക്ഷിയാക്കി നടത്തിയ പ്രണയാഭ്യർഥന സൈനിക പ്രോട്ടോക്കോളിന്റെ ലംഘനമാണോ എന്ന ചർച്ചയാണ് സജീവമായിരിക്കുന്നത്.പുതുതായി കമ്മിഷൻ ചെയ്യപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ്, അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. പരേഡ് ഗ്രൗണ്ടിലെ റൺവേയിലൂടെ ഔദ്യോഗിക സൈനിക യൂണിഫോമിൽ നടന്ന ഭരത്, സൈനിക ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുകയായിരുന്നു. യുവതി വിവാഹാഭ്യർഥന സ്വീകരിക്കുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version