വിലക്കയറ്റം ബാധിക്കാത്ത, ജെൻ സിയുടെ സ്വർണലോകം

‘എത്ര പവനുണ്ട്?’ എന്ന ചോദ്യത്തിൽനിന്ന് ‘എത്ര സ്‌റ്റൈലിഷാണ്?’ എന്ന ചോദ്യത്തിലേക്കാണ് സ്വർണലോകം മാറുന്നത്. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ജെൻ സി (Gen Z)തലമുറ പാരമ്പര്യത്തെ കൈവിടാതെ തന്നെ സ്വർണത്തെ പുനർനിർവചിക്കുകയാണ്. ഒരുകാലത്ത് സ്വർണത്തിന്റെ മൂല്യം അതിന്റെ ഭാരവും കാരറ്റുമായിരുന്നു നിർണയിച്ചിരുന്നത്.എന്നാൽ ഇന്നത്തെ യുവാക്കൾ ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യക്തിത്വം, ഡിസൈൻ, ഉപയോഗസൗകര്യം, വൈവിധ്യം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആഭരണവിപണിയിലും പുതിയൊരു മാറ്റം പ്രകടമാണ്.സ്വർണം ഭാരമാകരുത്മുൻകാലങ്ങളിൽ കുടുംബപാരമ്പര്യമായി ആഭരണങ്ങൾ കൈമാറുന്നത് പതിവായിരുന്നു. പലർക്കും പ്രത്യേക സ്വർണാഭരണ കളക്ഷൻ തന്നെയുണ്ടായിരുന്നു. അന്നൊക്കെ വിവാഹത്തിന് ഭാരമേറിയ മാലകളും വളകളുമായിരുന്നു വാങ്ങിയിരുന്നത്. എന്നാൽ ജീവിതശൈലിയോട് ചേർന്നുനിൽക്കുന്ന ആഭരണങ്ങളോടാണ് ജെൻ സിയ്ക്ക് താത്പര്യം. വിലകൂടിയ കട്ടിയുള്ള സ്വർണാഭരണങ്ങളിലേക്ക് വലിയ തുക ചെലവഴിക്കുന്നതിന് പകരം, മികച്ച ഡിസൈനിലുള്ള കനം കുറഞ്ഞ ആഭരണങ്ങളാണ് യുവതലമുറ തിരഞ്ഞെടുക്കുന്നത്. കുന്ദൻ, പോൾകി തുടങ്ങിയ പാരമ്പര്യ ശൈലികൾ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ചെലവില്ലാത്ത ഓപ്ഷനുകളിലേക്കാണ് അവരുടെ ശ്രദ്ധ.ദിവസവും ധരിക്കാവുന്ന ആഭരണങ്ങളോടാണ് കൂടുതൽ പ്രിയം. മിനിമൽ പെൻഡന്റുകൾ, നേർത്ത ചെയിനുകൾ, സ്‌റ്റൈലിഷ് ബ്രേസ്ലെറ്റുകൾ, ചെറിയ ഡയമണ്ട് സ്റ്റഡ്ഡ് ഡിസൈനുകൾ എന്നിവയാണ് ഫേവറേറ്റ് കളക്ഷനുകൾ. 9, 14, 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും ആവശ്യക്കാർ കൂടുകയാണ്. ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാനുള്ള ആഭരണങ്ങളേക്കാൾ ദിവസവും മാറ്റിമാറ്റി അണിയാനുള്ള കളക്ഷനുകളാണ് അവർ ഇഷ്ടപ്പെടുന്നത്.തിരഞ്ഞെടുപ്പിലാണ് കാര്യം
Source link
