‘പെട്രോളിൽ എഥനോൾ ചേർക്കുന്നത് 85 ശതമാനമാക്കും’ വരുന്നു ഇ85 പെട്രോൾ

ന്യൂഡൽഹി ∙ പെട്രോളിൽ എഥനോൾ ചേർക്കുന്നത് 85 ശതമാനമായി (ഇ85) ഉയർത്താൻ അനുമതി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഹീറോ മോട്ടോകോർപ് പരിപാടിയിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 20 ശതമാനം (ഇ20) മുതൽ 85 ശതമാനം (ഇ85) വരെ എഥനോൾ ചേർത്ത പെട്രോൾ (ഫ്ലെക്സ് ഇന്ധനം) ഉപയോഗിക്കാൻ സാധിക്കുന്ന മോട്ടർ സൈക്കിൾ പുറത്തിറക്കിയത് ഇന്ത്യയുടെ ഊർജചരിത്രത്തിലെ പുതിയ അധ്യായമാണെന്നു മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച കരട് ചട്ടം ഏപ്രിൽ അവസാനം പെട്രോളിയം മന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock/PradeepGaursൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link
