Site icon onlinekeralanews.com

ട്രംപിന്റെ പുതിയ തീരുവ ഭീഷണി ഇന്ത്യയെ വരുതിയിലാക്കാനുള്ള ‘സമ്മർദ തന്ത്രം’, നീക്കം യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലുള്ളപ്പോൾ


യുഎസ് പ്രതിനിധി സംഘം വ്യാപാരചർച്ചകൾക്കായി ഇന്ത്യയിലുള്ളപ്പോൾ തന്നെ ഇത്തരമൊരു തീരുവ കൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയെ സമ്മർദത്തിലാക്കാനാണെന്നാണ് വിലയിരുത്തൽ. പകരംതീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ പുതിയ തീരുവ ഭീഷണികളുയർത്തി ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമായും ഇതിനെ കാണുന്നവരുണ്ട്. 3 ദിവസത്തെ ഇന്ത്യ–യുഎസ് വ്യാപാരചർച്ച ഇന്ന് അവസാനിക്കും. തീരുവ വിഷയത്തിൽ ഇന്ത്യ യുഎസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വ്യാപാരക്കരാർ ചർച്ചകൾ സമാന്തരമായിട്ടാണ് നടക്കുന്നതെന്നും കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചു.തീരുവ ഭീഷണി ഇങ്ങനെയുഎസ് വ്യാപാരനിയമത്തിലെ 301–ാം വകുപ്പ് പ്രകാരം ഒരു രാജ്യം അധാർമികമായ വ്യാപാരരീതികൾ പിന്തുടരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ അവയ്ക്കെതിരെ തീരുവയോ ഇറക്കുമതി നിയന്ത്രണമോ ചുമത്താ‍ൻ വ്യവസ്ഥയുണ്ട്. മാർച്ചിൽ സുപ്രീം കോടതി യുഎസിന്റെ പകരം തീരുവ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇത്തരം അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്.യുഎസ് ഉൽപാദന മേഖലയെ ബാധിക്കുന്ന വ്യാപാരരീതികൾക്കെതിരെ 301–ാം വകുപ്പ് പ്രകാരം മറ്റൊരു അന്വേഷണവും സമാന്തരമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ നടക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ടും ഏതു നിമിഷവും വരാം. യുഎസ് സുപ്രീം കോടതി പകരംതീരുവ റദ്ദാക്കിയതിനു പിന്നാലെ ചുമത്തിയ 10% താൽക്കാലിക തീരുവയുടെ സമയപരിധി ജൂലൈ 24ന് അവസാനിക്കുകയാണ്.തീരുവ എന്നു മുതൽ?ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന 12.5% തീരുവ ഉടൻ പ്രാബല്യത്തിലാകില്ല. കൂടിയാലോചനകൾ തുടരും. ജൂലൈ ഏഴിനാണ് പബ്ലിക് ഹിയറിങ്. അതിനു ശേഷം ജൂൺ അവസാനമോ ജൂലൈ ആദ്യമോ ആയിരിക്കും അന്തിമതീരുവ കണക്കാക്കി, പ്രാബല്യത്തിൽ കൊണ്ടുവരിക. 301–ാം വകുപ്പ് പ്രകാരം ഈ വിഷയത്തിൽ തീരുവ ചുമത്താൻ കഴിയില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


Source link
Exit mobile version