ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ”തർക്കം”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രത്തിൽ ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പൊലീസ് ഓഫീസറും, അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ, റിയാലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ദൃശ്യവത്കരിക്കുന്നു.
പി ഡബ്ൾയൂ എൽ ഒ എന്റർടെയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമ ട്ടോഗ്രാഫേഴ്സിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ തർക്കം പൂർത്തിയായി.
സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തിൽ,സിംബാദ്,റോഷൻ ജോസ്, എഡിറ്റിംഗ്-അപ്പു ഭട്ടതിരി,ലൈൻ പ്രൊഡ്യൂസർ-ഷാജി അസീസ്,സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ-വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ-ഫിജോ ഫിലിപ്പ്,സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്-സുരേഷ് പിഷാരടി, മാർക്കറ്റിംഗ്-പ്രതീഷ് ശേഖർ, പി .ആർ. ഒ എ .എസ്. ദിനേശ്.
Source link

