Site icon onlinekeralanews.com

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ, വ്യോമപാത അടച്ച് ബഹ്റൈൻ


ദുബായ്∙  പശ്ചിമേഷ്യയിൽ വെടിനിർത്തൽ കരാർ 57 ദിവസം പിന്നിടുമ്പോഴാണ് ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ അതിരൂക്ഷമായ വ്യോമാക്രമണം . ഇന്ന് പുലർച്ചെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും, മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബഹ്റൈനിലെ തങ്ങളുടെ താവളങ്ങൾ തകർത്തുവെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ സൈന്യം തള്ളിയെങ്കിലും, സുരക്ഷ മുൻനിർത്തി ബഹ്റൈൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്.യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാനാണ് സ്ഫോടനത്തിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആകെ അറുപത്തിമൂന്ന് പേർക്കാണ് ഈ ആക്രമണത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണെന്നും ഇതിൽ വിമാനത്താവളത്തിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയും രണ്ട് യുവാക്കളും ഉൾപ്പെടുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. മലയാളികൾ ഉൾപ്പെടെ ആകെ പന്ത്രണ്ട് ഇന്ത്യക്കാർക്കാണ് പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്കുള്ള വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ഇത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളെ ബാധിക്കുകയും ചെയ്തു. 


Source link
Exit mobile version