ദീർഘകാലം ഇനി ജോലിചെയ്യാതെ വരുമാനം! ആഡംബരഫ്ലാറ്റിൽ ബുദ്ധിപരമായി നിക്ഷേപിച്ച് നടി സോനാക്ഷി സിൻഹ

ബോളിവുഡിന്റെ പ്രിയനടി സോനാക്ഷി സിൻഹയുടെ ബാന്ദ്രയിലുള്ള ആഡംബര ഫ്ലാറ്റാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ പുതിയ ചർച്ചാവിഷയം. തന്റെ ഉടമസ്ഥതയിലുള്ള ഈ വമ്പൻ അപ്പാർട്മെന്റ് കുവൈത്ത് കോൺസുലേറ്റിന് വൻ തുകയ്ക്കാണ് താരം വാടകയ്ക്ക് നൽകിയിരിക്കുന്നത്.കോടികളുടെ വാടകക്കരാർറിയൽ എസ്റ്റേറ്റ് ഡേറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ‘സിആർഇ മാട്രിക്സ്’ പുറത്തുവിട്ട ഔദ്യോഗിക പ്രോപ്പർട്ടി റജിസ്‌ട്രേഷൻ രേഖകൾ പ്രകാരമാണ് ഈ വമ്പൻ ഇടപാടിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതിവർഷം 1.92 കോടി രൂപയ്ക്കാണ് സോനാക്ഷി തന്റെ അപ്പാർട്മെന്റ് കുവൈത്ത് കോൺസുലേറ്റ് ജനറലിന് ലീസിന് നൽകിയിരിക്കുന്നത്. അതായത്, ഈ ആഡംബര ഫ്ലാറ്റിന്റെ മാസവാടക മാത്രം വരുന്നത് 16 ലക്ഷം രൂപയാണ്.കുവൈത്ത് കോൺസൽ ജനറൽ ഇമാദ് അബ്ദുൽ അസീസ് അൽ–ഖറാസിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും താമസിക്കുന്നതിനായാണ് ഈ പ്രോപ്പർട്ടി കോൺസുലേറ്റ് ജനറൽ തിരഞ്ഞെടുത്തിരിക്കുന്നത്. മേയ് 25നാണ് ഇടപാടിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. 12 മാസത്തെ കാലയളവിലേക്കുള്ള ഈ കരാർ പ്രകാരം 96,000 രൂപ സ്റ്റാംപ് ഡ്യൂട്ടിയായും 1,000 രൂപ റജിസ്ട്രേഷൻ ഫീസായും ഒടുക്കിയിട്ടുണ്ട്. 2026 ജൂൺ 7 മുതൽ ആരംഭിക്കുന്ന ഈ കരാർ 2027 ജൂൺ 6 വരെ നീണ്ടുനിൽക്കും. ബാന്ദ്ര വെസ്റ്റിലെ അതിപ്രശസ്തമായ 81 ഔറിയേറ്റ് എന്ന പ്രീമിയം റസിഡൻഷ്യൽ ടവറിന്റെ മുകളിലത്തെ നിലയിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് എക്സ്ക്ലൂസീവ് പാർക്കിങ് സ്പെയ്സുകളും ഉണ്ട്. 4,350 ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ.ലഭ്യമാകുന്ന സൗകര്യങ്ങൾആധുനിക സജ്ജീകരണങ്ങളുള്ള ജിംനേഷ്യം, യോഗ സ്റ്റുഡിയോ, ഓപ്പൺ സ്കൈ ഫിറ്റ്നസ് സെന്റർ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന രണ്ട് അത്യാധുനിക നീന്തൽക്കുളങ്ങൾ, വിശാലമായ ലൈബ്രറി, കോൺഫറൻസ് റൂം, ബാങ്ക്വറ്റ് ഹാൾ, നടത്തത്തിനും ജോഗിങ്ങിനുമായി പ്രത്യേക ട്രാക്കുകൾ, കുട്ടികളുടെ കളിസ്ഥലം, മൂന്ന് വലിയ പൂന്തോട്ടങ്ങൾ, ആധുനിക ക്ലബ്ഹൗസ്. ഈ ആഡംബര സൗകര്യങ്ങളെല്ലാം തന്നെ യാതൊരുവിധ അധികച്ചെലവുമില്ലാതെ വാടകക്കാരന് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നത്. നിലവിൽ സൗത്ത് മുംബൈയിലെ ചർച്ച്ഗേറ്റ് ഏരിയയിൽ, പ്രശസ്തമായ കെസി കോളജിന് സമീപമാണ് കുവൈത്ത് കോൺസുലേറ്റ് പ്രവർത്തിക്കുന്നത്.
Source link
CINEMA
CINEMA
