Site icon onlinekeralanews.com

‘പാർട്ടിരീതികളിൽ മടുപ്പ്’; സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു


തിരുവനന്തപുരം∙ സിപിഎം കഴക്കൂട്ടം മുന്‍ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൈനിക് സ്‌കൂള്‍ വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ബിജു അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി രീതികളിലെ മടുപ്പ് കാരണമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ബിജു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബിജു പൂര്‍ണമായും വിട്ടുനിന്നുവെന്നും കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചെന്നും പാര്‍ട്ടിയില്‍ ആരോപണമുയര്‍ന്നിരുന്നു.


Source link
Exit mobile version