Site icon onlinekeralanews.com

മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ? ഉടൻ ഫോണെടു‌ത്ത്‌ ഈ നമ്പരുകളിലേക്ക് വിളിക്കൂ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവുമായി കെ.എസ്.ഇ.ബി. മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ലൈൻ പൊട്ടിയുള്ള അപകടങ്ങളോ അപകട സാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക.വൈദ്യുതി സംബന്ധമായ മറ്റ് പരാതി അറിയിക്കാനും സേവനങ്ങൾക്കും 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിൽ വിളിക്കം. 9496001912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും.


Source link
NEWS
Exit mobile version