Site icon onlinekeralanews.com

പാച്ചല്ലൂർ സുകുമാരൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരം 

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഏഴാമത് വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

2026-ൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്. അപേക്ഷകൾ ജൂൺ 15 നകം സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ്‌, ബാങ്ക് റോഡ്,ആനയറ പി.ഒ, തിരുവനന്തപുരം – 695029 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ 9497 27 2622


Source link
NEWS
Exit mobile version