Site icon onlinekeralanews.com

കടത്തിണ്ണയിൽ ഉറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസ്; ‘സീരിയൽ കില്ലർ’ വാൽപാറയിൽ പിടിയിൽ


കൊല്ലം∙ നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വാൽപ്പാറയിൽ പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷ് (23) ആണ് പിടിയിലായത്. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിജു സുരേഷ് സീരിയൽ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിൽ‍ ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം. പണം ആവശ്യപ്പെടുകയും പണം നൽകാത്തവരെ ഉപദ്രവിക്കുന്നതുമാണ് ഇയാളുടെ പതിവ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നിരിക്കുന്നത്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്നയാളാണ് കൊല്ലപ്പെട്ട രാജേന്ദ്രൻ. രവീന്ദ്രൻ എന്നയാളാണ് പാരിപ്പള്ളിയിൽ കൊല്ലപ്പെട്ടത്. ഒഴിഞ്ഞ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ ആളാണിത്. തമിഴ്നാട്ടിലും ഒരു കൊലപാതകക്കേസിൽ പ്രതിയായ ഇയാൾ പരോളിലിറങ്ങി മുങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.


Source link
Exit mobile version