മമതയ്ക്ക് വൻ തിരിച്ചടി; കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണാക്രമണം – പ്രധാന വാർത്തകൾ

മമതാ ബാനർജിക്ക് വൻ തിരിച്ചടി നൽകി പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം സംബന്ധിച്ച വാർത്ത രാജ്യന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.തൃണമൂൽ കോൺഗ്രസിൽ മമതാ ബാനർജിക്ക് വൻ തിരിച്ചടി. പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചു. തനിക്ക് 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ബുധനാഴ്ച സ്പീക്കർ രഥീന്ദ്ര ബോസിനു കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഋതബ്രതയെ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ശക്തിയെത്തന്നെ പുനർനിർണയിക്കാവുന്ന നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു.കർണാടകയിൽ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് 4.15നായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ താവർചന്ദ് ഗെഹ‌്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന കയ്യിലേന്തി, ആത്മീയ നേതാവ് ഗംഗാധർ അജ്ജയുടെ പേരിലാണ് ഡി.കെ. സത്യപ്രതിജ്ഞ ചെയ്തത്. ജി.പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ, സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്ര തുടങ്ങിയവർ ഉൾപ്പെടെ 13 മന്ത്രിമാരും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Source link
