കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ 63 പേർക്ക് പരുക്ക്; വൻ നാശനഷ്ടം

കുവൈത്ത് സിറ്റി ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 63 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വിവരങ്ങൾ. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ഒന്നിനെ (ടി വൺ) ലക്ഷ്യമിട്ട് നടന്ന ഈ ഡ്രോൺ ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പരുക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സിവിലിയൻ കേന്ദ്രങ്ങളെയും ചില നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഈ കടന്നുകയറ്റത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മേഖലയിൽ വലിയ തോതിൽ യുദ്ധഭീതിയും അസ്ഥിരതയും വളർത്തുന്ന ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Source link
