Site icon onlinekeralanews.com

വിമാന ഇന്ധനവില സ്ഥിരത: 10,000 കോടി രൂപയുടെ ഫണ്ടിന് അനുമതി നൽകി കേന്ദ്രസർക്കാർ


ന്യൂഡൽഹി∙ വിമാന ഇന്ധനവില സ്ഥിരത ഉറപ്പാക്കുന്നതിനായി 10,000 കോടി രൂപയുടെ ഫണ്ടിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിൽ രണ്ടര ഇരട്ടി വർധനവുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 മാർച്ചിൽ ലീറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധനത്തിന് മേയിൽ ലീറ്ററിന് 142 രൂപയായി വർധിച്ചിരുന്നു. ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനത്തിന്റെ വില ലീറ്ററിന് 75.6 രൂപയായി കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള 77 ലക്ഷം പേരുടെ തൊഴിൽ സംരക്ഷിക്കാനും പ്രദേശിക, രാജ്യാന്തര കണക്ടിവിറ്റി ഉറപ്പാക്കാനും നടപടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link
Exit mobile version