‘കൈയൊടിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്; ആഹാരം കഴിക്കാത്തതിന് ചവിട്ടിയതാവാം’

തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി അഷ്‌കറിന്റെ അമ്മ. അഷ്‌കര്‍ കുഞ്ഞിന് ആഹാരം വാരിക്കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും ആഹാരം കഴിക്കാതെ വന്നപ്പോള്‍ ദേഷ്യം വന്നു കുഞ്ഞിനെ ചവിട്ടിയതാവാമെന്നും അമ്മ പറയുന്നു. പെട്ടെന്നു കുഞ്ഞിനെ കൊല്ലാനുള്ള മനസ് അഷ്‌കറിന് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. അഷ്‌കറും അഖിലയും കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അവര്‍ പറഞ്ഞു.‘‘പെരുന്നാള്‍ തലേന്ന് തമിഴ്നാട്ടില്‍ പരിപാടിയുണ്ടെന്നു പറഞ്ഞാണ് അഖില വീട്ടില്‍നിന്നിറങ്ങിയത് കുഞ്ഞിനു പനിയുള്ളതിനാല്‍ ആശുപത്രിയില്‍ കാണിച്ചു കുഞ്ഞിനെയും കൂടി കൊണ്ടുപോകാന്‍ അഖിലയോടു പറഞ്ഞിരുന്നു. ആശുപത്രി ചെലവിനായി അഷ്‌കറിന്റെ സഹോദരി 500 രൂപ നല്‍കി. കുഞ്ഞിനെ ഒരുക്കി അഖില മുകളിലേക്കു പോകുന്നതാണ് കണ്ടത്. രാത്രി അഷ്‌കര്‍ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് കൈയിലുണ്ടായിരുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് അഖിലയെ വിളിച്ചു പറഞ്ഞിരുന്നു. കുഞ്ഞിനെ പലതവണ പിതാവിന്റെ കുടുംബത്തിനു കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. അഖിലയ്ക്കും അഷ്‌കറിനും കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു’’ – അമ്മ പറഞ്ഞു.
Source link
