Site icon onlinekeralanews.com

ഏത് സൈക്കിൾ വാങ്ങണം? വ്യായാമത്തിനായി പുതിയത് വാങ്ങും മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം


നമ്മുടെ ആവശ്യത്തിനനുസരിച്ചു വേണം സൈക്കിൾ തിരഞ്ഞെടുക്കാൻ. സാധാരണ സഞ്ചാരത്തിനുള്ള സൈക്കിളുകൾ (റോഡ് സൈക്കിൾ) മുതൽ മൗണ്ടൻ സൈക്കിൾ, ഹൈബ്രിഡ് സൈക്കിൾ, സ്പോർട്സ് സൈക്കിൾ തുടങ്ങി വിവിധ  തരമുണ്ട്. മൂവായിരം രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ളവയുമുണ്ട്. ഏതു തരം, എത്ര വിലയ്ക്കുള്ളവ എന്നതിനെ ആശ്രയിച്ചു നമുക്ക് ഇണങ്ങുന്ന സൈക്കിൾ വേണം തിരഞ്ഞെടുക്കാൻ. എന്നാൽ വ്യായാമത്തിനായും ആരോഗ്യം നില നിർത്താനുമാണ് സൈക്കിൾ ഉപയോഗിക്കുന്നതെങ്കിൽ തിരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.അരക്കെട്ടിൽ തുടകൾ ചേരുന്നിടം (തുടയിടുക്ക്) മുതൽ കാൽപാദം വരെയുള്ള നീളം കൃത്യതയോടെ അളക്കുക. ഇതു കണ്ടെത്താനായി ചെരുപ്പിടാതെ നിവർന്നു നിൽക്കുക. ശേഷം  തുടയിടുക്കുകളുടെ ഇടയിലേക്ക് ഒരു പുസ്തകം പരമാവധി മുകളിലേക്ക് കയറ്റിവയ്ക്കുക. തുടയിടുക്കിന്റെ മുകൾ വശത്തോട് ചേരുന്ന പുസ്തകത്തിന്റെ ഭാഗം (സ്പൈൻ) മുതൽ പാദം സ്പർശിക്കുന്ന നിലം വരെയുള്ള നീളം മറ്റൊരാളുടെ സഹായത്തോടെ അളക്കുക. ഈ നീളത്തെ 0.65 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്നതാണ് നിങ്ങൾക്കു വേണ്ട, സാധാരണ നിലയിലുള്ള സൈക്കിളിനുള്ള ഫ്രെയിം സൈസ്. ഉദാഹരണമായി ഇപ്പോൾ കിട്ടിയ തുടയിടുക്കുവരെയുള്ള കാലുകളുടെ നിളം 25 ഇഞ്ച് ആണെങ്കിൽ നിങ്ങളുെട സൈക്കിളിനു വേണ്ടത് 16 ഇഞ്ച് (25X0.65=16.25) ഫ്രെയിം സൈസുള്ള സൈക്കിളാണ്.  കൂടുതൽ കൂനിക്കൂടിയിരിക്കാതെ യാത്ര ചെയ്യാനാകുന്ന വിധം ഹാൻഡിലുകൾ ഉയർന്നിരിക്കേണ്ടതും ആവശ്യമാണ്. ഇത്തരത്തിലുള്ള എല്ലാ സൈക്കിളുകളും സ്ത്രീകൾക്കും ഉപയോഗിക്കാം. സ്ത്രീകൾ ഉപയോഗിക്കുന്ന സാധാരണ സൈക്കിളുകളിൽ ക്രോസ് ബാർ ഭാഗം താരതമ്യേന താഴ്ന്നതാണ് ഉത്തമം. കയറുമ്പോഴും ഇറങ്ങുമ്പോഴും കാലുകൾ അധികം ഉയർത്താതിരിക്കാൻ ഇതു സഹായിക്കും.  സൈക്കിൾ ചവിട്ടുമ്പോൾ 


Source link
Exit mobile version