Site icon onlinekeralanews.com

മുടി ഇരട്ടിവേഗത്തിൽ തഴച്ചുവളരും; ആഴ്‌ചയിൽ വെറും 15 മിനിട്ട് മാറ്റിവച്ചാൽ മതി, പരീക്ഷിച്ച് നോക്കൂ

മുടി നല്ല കട്ടിയായും ഭംഗിയായും വളരണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എത്ര ശ്രദ്ധിച്ചാലും പല കാരണങ്ങൾ കാരണം മുടി കൊഴിച്ചിൽ ഉണ്ടാകുന്നു. കാലാവസ്ഥ, പോഷകാഹാരക്കുറവ്, താരൻ എന്നിങ്ങനെ മുടി കൊഴിയാനുള്ള കാരണങ്ങൾ പലതാണ്. മാസങ്ങളോളം ഈ പ്രശ്‌നം നിലനിൽക്കുകയാണെങ്കിൽ ഡോക്‌ടറെ കാണുന്നതാണ് ഉത്തമം. സാധാരണ മുടികൊഴിച്ചിൽ വരുന്നവർക്ക് അത് എളുപ്പത്തിൽ മാറാനായി പരീക്ഷിക്കാൻ കഴിയുന്ന ചില മാർഗങ്ങൾ അറിയാം. ഇത് ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്‌താൽ മതി.

സ്റ്റെപ്പ് 1 – മുടിയിൽ നന്നായി എണ്ണ പുരട്ടുക. ഇതിനായി വെളിച്ചെണ്ണ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ ഉപയോഗിക്കാം. എണ്ണയിൽ അൽപ്പം റോസ് മേരിയും വൈറ്റമിൻ ഇ കാപ്‌സ്യൂളും കൂടി ചേർക്കുന്നത് ഉത്തമമാണ്. ശേഷം ഡബിൾ ബോയിൽ ചെയ്‌ത് ഇളം ചൂടോടെ ശിരോചർമത്തിൽ പുരട്ടി പത്ത് മിനിട്ട് മസാജ് ചെയ്യുക.

സ്റ്റെപ്പ് 2 – എണ്ണ പുരട്ടി മസാജ് ചെയ്‌ത മുടിയിലേക്ക് ഒരു ഹെയർപാക്ക് പുരട്ടണം. ഇതിനായി ഉള്ളിനീരും മുട്ടിയുടെ വെള്ളയും കറ്റാർവാഴ ജെല്ലും ഉപയോഗിക്കാം. ഇവയെല്ലാം യോജിപ്പിച്ച് ശിരോചർമത്തിലും മുടിയിലും തേച്ച് പിടിപ്പിച്ച് 15 – 30 മിനിട്ട് വരെ വച്ച് കഴുകി കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം കഴുകി കളയാൻ.

സ്റ്റെപ്പ് 3 – മുടി ഉണക്കാനായി ചൂട് കാറ്റ് വരുന്ന ഹെയർ ഡ്രൈയർ ഉപയോഗിക്കാൻ പാടില്ല. 70 ശതമാനം വരെ ഉണങ്ങുമ്പോൾ മുടിയിൽ ഒന്നോ രണ്ടോ തുള്ലി വെളിച്ചെണ്ണ പുരട്ടണം. ഇത് മുടി ആരോഗ്യത്തോടെയിരിക്കാനും വെയിലിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.


Source link
Exit mobile version