Site icon onlinekeralanews.com

മുഴപ്പിലങ്ങാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരുക്ക്


കണ്ണൂർ ∙ മുഴപ്പിലങ്ങാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു. മൊയ്തു പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ബെംഗളൂരു നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ് മറ്റൊരു ലോറിയിലും ഇടിച്ചു. പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.


Source link
Exit mobile version