വിഴിഞ്ഞത്ത് തുടർന്ന എം.ടി. സോളിസ് തീരം വിട്ടു; വാടക ഇനത്തിൽ ലഭിച്ചത് 30 ലക്ഷം രൂപ

വിഴിഞ്ഞം ∙ പുറംകടലിൽ അപകടത്തിൽ മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിനു ശേഷം മാർച്ച് 9 മുതൽ വിഴിഞ്ഞത്ത് തുടർന്ന എംടി സോളിസ് എന്ന വിദേശ കപ്പലിന് തീരം വിടുന്നതിന് അനുമതി. രാത്രി 7.30ന് കപ്പൽ കൊളംബോയിലേക്ക് തിരിച്ചു. കൊച്ചി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് ജോ. ഡിജി(ടെക്) പ്രിൻസിപ്പൽ ഓഫിസർ ജെ.സെന്തിൽ കുമാറാണ് എംടി സോളിസിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്.അപകടത്തിനുശേഷം കപ്പലുടമകളുൾപ്പെടെ ബന്ധപ്പെട്ടവർ തമ്മിലുള്ള ചർച്ചകളെത്തുടർന്നാണ് യാത്രാനുമതി. വിദേശ കപ്പൽ എത്തിയപ്പോൾ വാടക ഇനത്തിൽ 30 ലക്ഷം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ എം.എസ്.അജീഷ് എന്നിവർ അറിയിച്ചു.
Source link
