ചോറിനൊപ്പം ർ ദിവസവും എന്ത് കറി ഉണ്ടാകുമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇന്നൊരു വെറ്റെറ്റി വിഭവം ട്രെെ ചെയ്താലോ? വളരെ എളുപ്പത്തിൽ മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കുന്ന ഈ കറി മാത്രം മതി ഒരു പറ ചോറുണ്ണൻ.
ആവശ്യമായ സാധനങ്ങൾ
ചുവന്നുള്ളി – ഒരു കപ്പ്
തേങ്ങാക്കൊത്ത് – മൂന്ന് ടേബിൾ സ്പൂൺ
വാളൻ പുളി – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
കറിവേപ്പില – രണ്ട് തണ്ട്
കാശ്മീരി മുളക് പൊടി – രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കടുക് – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ
വെള്ളം
ഉലുവ
കായം
തയ്യാറാക്കുന്ന വിധം
ആദ്യം വാളൻപുളി അരകപ്പ് ചൂട് വെള്ളത്തിൽ കുതിർത്ത് പുളിവെള്ളം എടുത്തുവയ്ക്കുക. ഇനി ഒരു മൺചട്ടിയിൽ (മൺചട്ടിയില്ലെങ്കിൽ പാനിൽ) അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും കറിവേപ്പിലയും താളിയ്ക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത്, കുഞ്ഞുള്ളി ചെറുതായി കീറിയത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. കുഞ്ഞുള്ളി ഇളം ബ്രാൺ നിറമാകുമ്പോൾ തീ കുറച്ച് വയ്ക്കണം. ഇനി ഇതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച പുളിവെള്ളം ഒഴിയ്ക്കുക. പാകത്തിന് ഉപ്പും ചേർക്കണം. ചാർ കട്ടിയാണെങ്കിൽ അൽപം കൂടിവെള്ളം ചേർത്ത് അടച്ചുവച്ച് ഏകദേശം 10 മിനിട്ട് തിളപ്പിയ്ക്കുക. ശേഷം തീ ഓഫാക്കി ചൂടോടെ ചോറിനോ ദോശയ്ക്കോ ഒപ്പം വിളപ്പാം.
Source link

