Site icon onlinekeralanews.com

പ്രതിമാസം 11 ലക്ഷം രൂപ! ഒടുവിൽ 35 കോടിയുടെ ആ ‘സ്‌പെഷൽ വീട്’ വാടകയ്ക്ക് നൽകി ആലിയ-രൺബീർ


മുംബൈ നഗരത്തിലെ സെലിബ്രിറ്റികളുടെ ആഡംബര ജീവിതവും അവരുടെ വസതികളും എപ്പോഴും ആരാധകരെ ആകർഷിക്കുന്ന കാര്യമാണ്. അമ്പരപ്പിക്കുന്ന വിലയും സൗകര്യങ്ങളുമാണ് ഈ താരവസതികളുടെ പ്രധാന സവിശേഷത. ബോളിവുഡ് താരം രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. രൺബീർ കപൂർ കുടുംബമായി വർഷങ്ങളോളം താമസിച്ചിരുന്ന, ബാന്ദ്രയിലെ മുൻ വസതി വൻ തുകയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.പ്രതിമാസം 11 ലക്ഷം വാടക!മുംബൈയിലെ പോഷ് ഏരിയയായ പാലി ഹില്ലിലുള്ള തന്റെ ആഡംബര അപ്പാർട്മെന്റാണ് രൺബീർ കപൂർ വാടകയ്ക്ക് നൽകിയിരിക്കുന്നത്. ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ ‘വാസ്തു’ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഫ്ലാറ്റിന്റെ പ്രതിമാസ വാടക 11 ലക്ഷം രൂപയാണ്. അഞ്ച് വർഷത്തെ ലീവ്–ആൻഡ്–ലൈസൻസ് കരാറിലാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം മേയ് 19നാണ് ഈ കരാറിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ആദിത്യ ശുക്ലയും കുടുംബവുമാണ് അപ്പാർട്ട്മെന്റിലെ പുതിയ താമസക്കാർ. ഏകദേശം 2,460 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്മെന്റാണിത്. സെക്യൂരിറ്റി ഡെപ്പോസിറ്റായി 45 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. ഓരോ വർഷവും വാടകയിൽ 5 ശതമാനം വർധനവ് ഉണ്ടാകും.2016ൽ ഏകദേശം 35 കോടി രൂപയ്ക്കാണ് രൺബീർ കപൂർ ഈ അപ്പാർട്മെന്റ് സ്വന്തമാക്കിയത്. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഇന്റീരിയർ ഡിസൈനറും ഷാറുഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനാണ് ഈ വീടിന്റെ ഇന്റീരിയർ ഒരുക്കിയത്.ഓർമകളുടെ ബാൽക്കണി


Source link

CINEMA

CINEMA
Exit mobile version